Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Plane

വി​മാ​ന​ത്തി​ൽ പ​വ​ർ ബാ​ങ്കി​ന് തീ​പി​ടി​ച്ചു

ബീ​ജിം​ഗ്: ലാ​ൻ​ഡിം​ഗി​ന് പി​ന്നാ​ലെ വി​മാ​ന​ത്തി​ന്‍റെ ഓ​വ​ർ​ഹെ​ഡ് ല​ഗേ​ജ് കാ​ബി​നി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​വ​ർ ബാ​ങ്കി​ന് തീ​പി​ടി​ച്ചു. ചൈ​ന ഈ​സ്റ്റേ​ൺ എ​യ​ർ​ലൈ​ൻ​സി​ന്‍റെ എം​യു2421 വി​മാ​ന​ത്തി​ലാ​ണ് സം​ഭ​വം. ഉ​ട​ൻ ത​ന്നെ കാ​ബി​ൻ ക്രൂ ​തീ​യ​ണ​ച്ച​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

ലാ​ഞ്ചോ​വി​ൽ നി​ന്ന് ഗു​യാം​ഗ് ലോ​ങ്‌​ഡോ​ങ്ബാ​വോ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് എ​ത്തി​യ എ​യ​ർ​ബ​സ് എ320 ​വി​മാ​നം റ​ൺ​വേ​യി​ലൂ​ടെ ടെ​ർ​മി​ന​ലി​ലേ​ക്ക് നീ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. യാ​ത്ര​ക്കാ​ര​ന്‍റെ ബാ​ഗി​ലു​ണ്ടാ​യി​രു​ന്ന പ​വ​ർ ബാ​ങ്കാ​ണ് തീ​പി​ടി​ച്ച​ത്.

യാ​ത്ര​ക്കാ​ർ വി​മാ​ന​ത്തി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങു​ന്ന​തി​ന് മു​മ്പ് ത​ന്നെ തീ ​പൂ​ർ​ണ​മാ​യും നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ യാ​ത്ര​ക്കാ​ർ​ക്കോ ജീ​വ​ന​ക്കാ​ർ​ക്കോ പ​രി​ക്കേ​റ്റി​ല്ല. വി​മാ​ന​ത്തി​നു​ള്ളി​ൽ പു​ക ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ചെ​റി​യ രീ​തി​യി​ലു​ള്ള നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

International

ധാക്കയിൽനിന്നു പാകിസ്ഥാനിലേക്കു വിമാനം പറന്നു, 14 വർഷങ്ങൾക്കു ശേഷം

ധാക്ക: 14 വർഷങ്ങൾക്കു ശേഷം പാകിസ്ഥാനും ബംഗ്ലാദേശും തമ്മിൽ നേരിട്ടുള്ള വിമാന സർവീസ് വീണ്ടും ആരംഭിച്ചു. ബംഗ്ലാദേശ് വിമാനക്കമ്പനിയായ ബിമാൻ ബംഗ്ലാദേശ് എയർലൈൻസിന്‍റെ
ജി-341 വിമാനം ധാക്കയിൽനിന്നു പുറപ്പെട്ട് രാത്രി പതിനൊന്നോടെ കറാച്ചിയിലെ ജിന്ന അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ പറന്നിറങ്ങി. 2012നു ശേഷം ധാക്കയും കറാച്ചിയും തമ്മിലുള്ള ആദ്യത്തെ നേരിട്ടുള്ള വിമാന സർവീസാണിത്.
കറാച്ചി വിമാനത്താവളത്തിൽ ഇറങ്ങിയ ബിമൻ എയർലൈൻസ് വിമാനത്തെ പരമ്പരാഗതമായ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. 2024 ഓഗസ്റ്റ് അഞ്ചിന് ബംഗ്ലാദേശിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തെത്തുടർന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പുറത്താക്കപ്പെട്ടതിനു ശേഷം ബംഗ്ലാദേശും പാകിസ്താനും തമ്മിൽ വളർന്നുവരുന്ന സൗഹൃദത്തെ ശക്തിപ്പെടുത്തുന്നാണ് പുതിയ തീരുമാനം.
ബിമാൻ ബംഗ്ലാദേശ് എയർലൈൻസ് ആഴ്ചയിൽ രണ്ടു ദിവസം, വ്യാഴം, ശനി ദിവസങ്ങളിൽ
ഈ റൂട്ടിൽ സർവീസ് നടത്തും. നിലവിൽ മാർച്ച് 30 വരെയാണ് ഇതിനുള്ള അനുമതി നൽകിയിരിക്കുന്നത്. പ്രാദേശിക സമയം രാത്രി എട്ടിന് ധാക്കയിൽനിന്നു പുറപ്പെടുന്ന വിമാനം 11ന് കറാച്ചിയിലെത്തിച്ചേരും.
മടക്ക വിമാനം അർധരാത്രി 12ന് കറാച്ചിയിൽനിന്നു പുറപ്പെട്ട് പുലർച്ചെ 4:20ന് ധാക്കയിൽ എത്തും. നിലവിൽ ഇരു രാജ്യങ്ങൾക്കുമിടയിൽ യാത്ര ചെയ്യുന്നവർ ദുബായ് അല്ലെങ്കിൽ ദോഹ വഴിയുള്ള കണക്ടിംഗ് ഫ്ലൈറ്റുകളെയാണ് പ്രധാനമായും ആശ്രയിച്ചിരുന്നത്.
കഴിഞ്ഞ വർഷം മുതലാണ് നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ച് ബംഗ്ലാദേശും പാകിസ്ഥാനും തമ്മിൽ ചർച്ചകൾ നടത്തിയത്. പാകിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ധാക്ക സന്ദർശിച്ച അവസരത്തിലാണ് ഇതിനുള്ള പദ്ധതികൾ ആദ്യം പ്രഖ്യാപിച്ചത്. പാകിസ്ഥാൻ സിവിൽ ഏവിയേഷൻ അഥോറിറ്റിയുടെ ഔദ്യോഗിക അനുമതി ലഭിച്ചതോടെയാണ് ഇപ്പോൾ ഈ സർവീസുകൾ യാഥാർഥ്യമായത്.

Kerala

49 പേ​രു​മാ​യി പ​റ​ന്ന റ​ഷ്യ​ന്‍ വി​മാ​നം കാ​ണാ​താ​യി

മോ​സ്‌​കോ: 49 പേ​രു​മാ​യി സ​ഞ്ച​രി​ച്ച റ​ഷ്യ​ന്‍ വി​മാ​നം പറക്കലിനിടെ കാ​ണാ​താ​യി. സൈ​ബീ​രി​യ​ന്‍ ക​മ്പ​നി​യാ​യ അ​ന്‍​ഗാ​ര എ​യ​ര്‍​ലൈ​ന്‍​സി​ന്‍റെ എ​എ​ൻ-24 എ​ന്ന യാ​ത്രാ​വി​മാ​ന​മാ​ണ് കാ​ണാ​താ​യ​ത്.

ചൈ​നീ​സ് അ​തി​ര്‍​ത്തി​ക്ക് സ​മീ​പം റ​ഷ്യ​യി​ലെ അ​മു​ര്‍ മേ​ഖ​ല​യ്ക്ക് മു​ക​ളി​ല്‍ വെ​ച്ചാ​ണ് വി​മാ​നം റ​ഡാ​റി​ല്‍ നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യ​തെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. 43 യാ​ത്ര​ക്കാ​രാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ആ​റ് ക്രൂ ​അം​ഗ​ങ്ങ​ളും വി​മാ​ന​ത്തി​ലു​ള്ള​താ​യാ​ണ് വി​വ​രം.

ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്താ​ന്‍ കി​ലോ​മീ​റ്റ​റു​ക​ള്‍ മാ​ത്രം ശേ​ഷി​ക്കെ​യാ​ണ് വി​മാ​നം അ​പ്ര​ത്യ​ക്ഷ​മാ​യ​ത്. വി​മാ​നം ത​ക​ര്‍​ന്നു​വീ​ണ​താ​ണോ എ​ന്ന​ത​ട​ക്കം പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്

Latest News

Corehub Up